കോഴിക്കോട്: കോർപറേഷൻ പരിധിയിലെ മുഴുവൻ തെരുവ് കച്ചവടക്കാർക്കും ലൈസൻസ് അനുവദിക്കാൻ തീരുമാനിച്ചിട്ടും നടപ്പാക്കാത്ത കോർപറേഷന്റെ നിലപാടിൽ പ്രതിഷേധിച്ചും തെരുവ് കച്ചവടക്കാരുടെ പട്ടിക പ്രസിദ്ധീകരിച്ചതിൽ ഉണ്ടായ വ്യാപക ക്രമക്കേടിൽ പ്രതിഷേധിച്ചും സിറ്റി ഉന്തുവണ്ടിപ്പെട്ടികട വഴിവാണിഭ യൂനിയൻ (എസ്.ടി.യു) കോർപറേഷൻ ഓഫിസിന് മുന്നിൽ ധർണ നടത്തി. എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി യു. പോക്കർ ഉദ്ഘാടനം ചെയ്തു. സിറ്റി പ്രസിഡന്റ് ഫൈസൽ പള്ളിക്കണ്ടി അധ്യക്ഷത വഹിച്ചു. കൗൺസിലർ കെ. മൊയ്തീൻ കോയ, ജനറൽ സെക്രട്ടറി വി.പി. ഉസ്മാൻ, എസ്.ടി.യു ജില്ലാ സെക്രട്ടറി എൻ. സുബൈർ, എ.ബി. ഇബ്രാഹിം കുട്ടി, എം. ഹമീദ്, വി.പി. മുഹമ്മത് റാഫി, പി.ടി. ഹംസ, എൻ.പി. ബഷീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.