കോഴിക്കോട്: പോണ്ടിച്ചേരിയിൽ നടന്ന ദേശീയ സീനിയർ ആട്യ പട്യ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ജേതാക്കളും വനിതാ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടിയ കേരള ടീമിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. കേരള സ്പോർട്സ് കൗൺസിൽ അംഗവും ആട്യ പട്യ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ ടി.എം അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം സി.ടി. ഇൽയാസ് അധ്യക്ഷത വഹിച്ചു. സുഭാഷ് ജോസഫ്, വി. സദേഷ്, കെ. റിയാസത് അലി, റോയ് എന്നിവർ സംസാരിച്ചു. ഫോട്ടോ: Atya patya: ദേശീയ സീനിയർ ആട്യ പട്യ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ ജേതാക്കളും വനിതാ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടിയ കേരള ടീമിനെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കേരള സ്പോർട്സ് കൗൺസിൽ അംഗം ടി.എം. അബ്ദുറഹിമാൻ പൂച്ചെണ്ട് നൽകി സ്വീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.