ഇ.പി. ജയരാജനെതിരെ കേസെടുക്കണം -വി.ടി. ബൽറാം

കാസർകോട്: വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജനെതിരെ കേസെടുക്കണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം. സമരങ്ങളെ അടിച്ചമർത്തുന്നത് ഫാഷിസ്റ്റ് രീതിയാണ്. അക്രമത്തിന് സി.പി.എം സംസ്ഥാന സെക്രട്ടറിതന്നെ ആഹ്വാനം ചെയ്തിരിക്കയാണ്. സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവെക്കുന്നതുവരെ പ്രതിഷേധം തുടരും. കോൺഗ്രസ് ഓഫിസുകളും ഗാന്ധി പ്രതിമകളും തകർക്കുന്നത് കൈയും കെട്ടി നോക്കിനിൽക്കില്ലെന്നും ബൽറാം കാസർകോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.