പ്രതിഷേധ പ്രകടനം

കുന്ദമംഗലം: കെ.പി.സി.സി സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ചതിലും കോൺഗ്രസ്‌ പ്രവർത്തകരെ മർദിച്ചതിലും പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രകടനവും സംഗമവും നടത്തി. പ്രതിഷേധസംഗമം ഡി.സി.സി ജനറൽ സെക്രട്ടറി വിനോദ് പടനിലം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ സി.വി. സംജിത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം. ധനീഷ്‌ലാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, അബ്ദുറഹ്മാൻ എടക്കുനി, പി. ഷൗക്കത്തലി, ടി.കെ. ഹിതേഷ് കുമാർ, സാമിക്കുട്ടി, സി.പി. രമേശൻ, ജിജിത്ത് കുമാർ, സുനിൽദാസ്, ഷൈജ വളപ്പിൽ, മണിലാൽ, ചന്ദ്രൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.