കാസർകോട്: കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് കാസർകോട് ജില്ല സെഷൻസ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെ ഓടി രക്ഷപ്പെട്ട പ്രതി പിടിയിൽ. ഒട്ടേറെ ലഹരിക്കേസുകളിലെ പ്രതി ആലമ്പാടി സ്വദേശി അമീറലി (25)യെയാണ് പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവിൽനിന്ന് പിടികൂടിയത്. കാസർകോട് ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മഫ്ടിയിലെത്തിയ പൊലീസ് സംഘമാണ് ബംഗളൂരുവിലെ രഹസ്യ കേന്ദ്രത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 23ന് രാവിലെ 10ഓടെ വിദ്യാനഗർ ബി.സി റോഡിൽ മൂന്നു പൊലീസുകാർക്കൊപ്പം കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്. ബി.സി റോഡിലെ ഒരു ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച് കൈ കഴുകാൻ പോയപ്പോൾ ചാടി രക്ഷപ്പെടുകയായിരുന്നു. പൊലീസുകാർ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ എ.ആർ. ക്യാമ്പിലെ എ.എസ്.ഐ അടക്കം മൂന്നു പൊലീസുകാരെ സസ്‍പെൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.