പേരാമ്പ്ര: ബി.ജെ.പി പേരാമ്പ്ര പഞ്ചായത്ത് മുൻ ജനറൽ സെക്രട്ടറി സി.കെ. ഷാജുവിന്റെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. ബി.ജെ.പി ജില്ല പ്രസിഡന്റ് വി.കെ. സജീവൻ, ജനറൽ സെക്രട്ടറി എം. മോഹനൻ മാസ്റ്റർ, സി.പി.എം നേതാവ് കെ. കുഞ്ഞമ്മത്, കോൺഗ്രസ് നേതാവ് രാജൻ മരുതേരി, പി.കെ. രാഗേഷ്, രാമദാസ് മണലേരി, കെ.കെ. രജീഷ്, ശ്രീലേഷ് തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. മൗനജാഥയും അനുസ്മരണ പൊതുയോഗവും നടത്തി. അനുശോചന യോഗത്തിൽ നാലാം വാർഡ് മെംബർ കെ.എൻ. ശാരദ അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി എം. മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തി. അഞ്ചാം വാർഡ് മെംബർ വിനോദൻ തിരുവോത്ത്, കെ.പി. ഗംഗാധരൻ, കെ.കെ. രജീഷ്, രജി കിഴക്കയിൽ, എൻ.കെ. കുഞ്ഞിമുഹമ്മദ്, കെ.കെ. ഭാസ്കരൻ, കെ. കുഞ്ഞിരാമക്കുറുപ്പ്, തറമ്മൽ രാഗേഷ്, കെ. പ്രകാശൻ, കെ.എം. സുധാകരൻ, എം.ജി. വേണു, പി.കെ. ബിജു കൃഷ്ണൻ, കെ.എം. ബാലകൃഷ്ണൻ, കരമ്പനിക്കണ്ടി ചന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.