സ്വാഗതസംഘം രൂപവത്കരിച്ചു

വില്യാപ്പള്ളി: അടുത്ത മാസം 16, 17 തീയതികളിൽ വില്യാപ്പള്ളിയിൽ നടക്കുന്ന സി.പി.ഐ ആയഞ്ചേരി മണ്ഡലം സമ്മേളന . സംസ്ഥാന കൗൺസിൽ അംഗം ഇ.കെ. വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല എക്സിക്യൂട്ടീവ് അംഗം പി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.പി. പവിത്രൻ പ്രവർത്തന പരിപാടി അവതരിപ്പിച്ചു. കോറോത്ത് ശ്രീധരൻ, അഡ്വ. കെ.പി. ബിനൂപ്, ചന്ദ്രൻ പുതുക്കുടി, കേളോത്ത് സുനിൽ, എൻ.എം. രാജീവൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികളായി ചന്ദ്രൻ പുതുക്കുടി (ചെയർമാൻ), എൻ.എം. രാജീവൻ (കൺവീനർ), വി. ബാലൻ മാസ്റ്റർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. പടം.. സി.പി.ഐ ആയഞ്ചേരി മണ്ഡലം സമ്മേളന സ്വാഗതസംഘം സംസ്ഥാന കൗൺസിൽ അംഗം ഇ.കെ. വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.