ബേപ്പൂരിൽ ഫിഷറീസ് ഓഫിസ് പ്രവർത്തിക്കണം - സി.ഐ.ടി.യു

ഫറോക്ക്: പുതിയ ഫിഷറീസ് സ്റ്റേഷൻ നിർമാണത്തെ തുടർന്ന് ഫിഷറീസ് അസി.ഡയറക്ടർ കാര്യാലയവും അനുബന്ധ സംവിധാനങ്ങളും ഏറെ ദൂരെയുള്ള വെള്ളയിലേക്ക് മാറ്റിയതിന്റെ ഭാഗമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ താൽകാലികമായി ബേപ്പൂരിൽ ബദൽ സംവിധാനമേർപ്പെടുത്തണമെന്ന് മത്സ്യത്തൊഴിലാളി യൂനിയൻ - സി.ഐ.ടി.യു ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. മലബാറിലെ തന്നെ ഏറ്റവും വലിയ മത്സ്യബന്ധന കേന്ദ്രമായ ബേപ്പൂരിൽ ഫിഷറീസ് ഓഫിസിന്റെ പ്രവർത്തനമില്ലാത്തതിനാൽ മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും അനുബന്ധ മേഖലയിലുള്ളവരും കഴിഞ്ഞ മൂന്നു മാസമായി ഏറെ പ്രയാസപ്പെടുകയാണ്. ട്രോളിങ് നിരോധനം കൂടി പ്രാബല്യത്തിൽ വന്നാൽ ഹാർബറിലും മൊത്തത്തിൽ തീരമേഖലയിലുമുണ്ടായേക്കാവുന്ന പ്രശ്നങ്ങളിൽ ഇടപെടുന്നതിനും ഈ മേഖലയിലുള്ളവർക്ക് യഥാസമയം ബന്ധപ്പെടുന്നതിനും ബേപ്പൂരിൽ ഓഫിസ് സംവിധാനം അനിവാര്യമാണ്. ഈ ആവശ്യം വെള്ളിയാഴ്ച കലക്ടർ വിളിച്ചു ചേർത്ത യോഗത്തിലും സംഘടന ഉന്നയിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.