എ.ജി റോഡിലെ മാലിന്യം നീക്കി

കോഴിക്കോട്​: മൂന്നാലിങ്കൽ വാർഡിലെ എ.ജി റോഡിൽ നിന്ന്​ മാലിന്യങ്ങൾ നീക്കി. റെയിൽവേ ഭൂമിയോടു ചേർന്ന് അഞ്ചാം ഗേറ്റിനു സമീപമുള്ള മാലിന്യക്കൂമ്പാരമാണ്​ നീക്കിയത്​. വെള്ളയിൽ ഹെൽത്ത് സർക്കിൾ ശുചീകരണ തൊഴിലാളികളുടെയും പ്രദേശത്തെ റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളുടെയും സഹകരണത്തോടെയാണ്​ മാലിന്യനീക്കം. തേർവീട് റെസിഡന്റ്സ് അസോസിയേഷൻ നൽകിയ ഗ്രീൻ നെറ്റ് ഉപയോഗിച്ച് മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനുള്ള സംവിധാനമൊരുക്കി. ജെ.ആർ.ഡബ്ല്യു.എ, ടി.ആർ.എ റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികളും പ​​​ങ്കെടുത്തു. വാർഡ്​ കൗൺസിലർ കെ. റംലത്ത്​, ജെ.എച്ച്​.ഐ മനോജ് ​എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.