സഹകാരി സാന്ത്വന ധനസഹായ വിതരണം

കൊടുവള്ളി: തുടർച്ചയായി ബാങ്ക് ഭരണസമിതിയിൽ അംഗങ്ങളായിരുന്ന അവശത അനുഭവിക്കുന്നവർക്ക് സംസ്ഥാന സഹകരണ വകുപ്പിന്റെ സഹകാരി സാന്ത്വനം പദ്ധതി പ്രകാരമുള്ള ധനസഹായം വിതരണം ചെയ്തു. കിഴക്കോത്ത് സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ അപ്പുക്കുട്ടിക്ക് നൽകി ജില്ല ജോ.രജിസ്ട്രാർ (ജനറൽ ) ബി. സുധ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ. നൗഷാദ്, വൈസ് പ്രസിഡൻറ് ബാലകൃഷ്ണൻ നായർ, സെക്രട്ടറി കെ. ഷക്കീല, സി.എം. ഖാലിദ്, അസി.രജിസ്ട്രാർ എസ്.ആർ. ബിജി, ഇൻസ്പെക്ടർ സനിത, കെ. നൗഫൽ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.