കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂരിൽ നിർധന കുടുംബത്തിന് ശിഹാബ് തങ്ങൾ കൾചറൽ സെന്റർ നിർമിച്ചുനൽകിയ ബൈത്തുറഹ്മയുടെ സമർപ്പണം മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. നിർമാണ കമ്മിറ്റി ചെയർമാൻ കെ. ഹസ്സൻകുട്ടി ഹാജി അധ്യക്ഷത വഹിച്ചു. മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ജനറൽ കൺവീനർ എം.ടി. റിയാസ് റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശംലൂലത്ത്, മണ്ഡലം മുസ്‍ലിം ലീഗ് പ്രസിഡന്റ് സി.കെ. കാസിം, ജനറൽ സെക്രട്ടറി കെ.വി. അബ്ദുറഹ്മാൻ, എൻ.കെ. അഷ്‌റഫ്, കെ.പി. അബ്ദുറഹ്മാൻ, എം.എ. അബ്ദുറഹ്മാൻ, ടി.ടി. അബ്ദുറഹ്മാൻ, കെ.ടി. മൻസൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.