തൊഴിലാളികളുടെ മക്കൾക്ക് സിവിൽ സർവിസ് പരിശീലനം

കോഴിക്കോട്: തൊഴിലാളിക്ഷേമ ബോർഡുകളിൽ പേര് രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയിമെന്റ് (കിലെ) നടത്തുന്ന സിവിൽ സർവിസ് പരീക്ഷ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുളള ബിരുദമാണ് അടിസ്ഥാന യോഗ്യത. താൽപര്യമുള്ള തൊഴിലാളികളുടെ മക്കളും ആശ്രിതരും വിദ്യാഭ്യാസം, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന രേഖകളും ബന്ധപ്പെട്ട ക്ഷേമ ബോർഡുകളിൽ നിന്നും ലഭിക്കുന്ന ആശ്രിതത്വ സർട്ടിഫിക്കറ്റും സഹിതം എക്‌സിക്യൂട്ടിവ് ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ്, നാലാം നില, തൊഴിൽ ഭവൻ, വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം- 33 എന്ന വിലാസത്തിൽ ജൂൺ 13 നകം അപേക്ഷിക്കണം. വിശദ വിവരങ്ങൾക്കും അപേക്ഷ ഫോറത്തിനും www.kile.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 7907099629, 0471-2309012, 0471- 2307742

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.