വടകര: അശാസ്ത്രീയ ട്രാഫിക് പരിഷ്കരണത്തിലൂടെ ലിങ്ക് റോഡിലേക്ക് മാറ്റിയ ബസുകൾ പഴയ സ്റ്റാൻഡിലേക്ക് മാറ്റി യാത്രക്കാർക്കും വ്യാപാരികൾക്കും ഉണ്ടായ ബുദ്ധിമുട്ടുകൾ മാറ്റിയെടുക്കണമെന്നും ചന്തപ്പറമ്പ് മേഖലയിൽനിന്നും നവീകരണാവശ്യാർഥം ഒഴിപ്പിച്ച വ്യാപാരികളുടെ പുനരധിവാസം ഉടൻ പൂർത്തീകരിക്കണമെന്നും വടകര മർച്ചന്റ് അസോസിയേഷൻ വാർഷിക ജനറൽ ബോഡി അധികൃതരോട് ആവശ്യപ്പെട്ടു. യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി ഏരത്ത് ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് മണിയോത്ത് മൂസ, ജില്ല സെക്രട്ടറിമാരായ, ടി.എം. ബാലൻ, അലങ്കാർ ഭാസ്കരൻ, പി.എ. ഖാദർ, ടി.ഐ. നാസർ എന്നിവർ സംസാരിച്ചു. യൂനിറ്റ് പ്രസിഡന്റ് എം.അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. എം. അബ്ദുസ്സലാമിനെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എൻ.കെ. ഹനീഫ് (ജന. സെക്രട്ടറി), ഒ.വി. ശ്രീധരൻ (ട്രഷ), വൈസ് പ്രസിഡന്റുമാരായി പി.കെ.രതീഷൻ, ഒ.കെ. സുരേന്ദ്രൻ, എം.കെ. രാഘൂട്ടി എന്നിവരെയും സെക്രട്ടറിമാരായി എ.ടി.കെ. സാജിദ്, വി.കെ. മുഹമ്മദലി, കെ.പി.എ. മനാഫ്, കെ.കെ.അജിത്ത് എന്നിവരെയും തെരഞ്ഞെടുത്തു. ചിത്രം എം. അബ്ദുസ്സലാം (പ്രസി.) saji 6 എൻ.കെ. ഹനീഫ് (ജന. സെക്ര.) ടaji 7
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.