മടവൂർ: പുതിയ അധ്യയന വർഷത്തിൽ നവാഗതരെ സ്വീകരിച്ചുകൊണ്ട് മടവൂർ എ.യു.പി സ്കൂൾ വരവേൽപ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ടി.കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ടി.കെ. അബ്ദുറഹ്മാൻ ബാഖവി മുഖ്യപ്രഭാഷണം നടത്തി. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പ്രേമൻ മുഖ്യാതിഥിയായിരുന്നു. ടി.കെ. സൈനുദ്ദീൻ, പി. യാസിഫ്, വി. ഷക്കീല സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ എ.എം. അബ്ദുൽ അസീസ് സ്വാഗതവും കെ.ടി. ഷമീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.