ഓമശ്ശേരി: വെളിമണ്ണ ജി.എം.യു.പി സ്കൂളിൽ ദ്വിദിന പ്രതിഭ സഹവാസക്യാമ്പും യാത്രയയപ്പ് സമ്മേളനവും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുന്നാസർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ഷീല ഷൈജു അധ്യക്ഷത വഹിച്ചു. എൽ.എസ്.എസ്, യു.എസ്.എസ് പ്രതിഭകളെ പ്രസിഡന്റ് ഉപഹാരം നൽകി അനുമോദിച്ചു. സർവിസിൽനിന്നു വിരമിക്കുന്ന പ്രധാനാധ്യാപകൻ വാസുദേവൻ ഒടുങ്ങാട്ടിന് യാത്രയയപ്പ് നൽകി. സ്കൂളിന് സ്പോൺസർ ചെയ്ത സ്റ്റേജ് കർട്ടൻ പി.ടി.എ പ്രസിഡന്റ് ടി.കെ. അൻവർ സാദത്ത് പ്രധാനാധ്യാപകന് കൈമാറി. ഗ്രാമപഞ്ചായത്ത് അംഗം സീനത്ത് തട്ടാഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ വാസുദേവൻ ഒടുങ്ങാട്ട്, ടി.ടി. മനോജ് കുമാർ, എ.കെ. ഷരീഫ്, മുജീബ് കുനിമ്മൽ, സർത്താജ് അഹമ്മദ്, കെ. ഇബ്രാഹിം, കുന്നത്ത് നാസർ, പി ഇബ്രാഹിം ഹാജി, സിനി ജോർജ്, പി യോഗേഷ്, ജി.വി. ഷാജു, ടി.സി. ഫാത്തിമ ജസ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് ടി.കെ. അൻവർ സാദത്ത് സ്വാഗതവും യു.പി. അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു. ക്യാപ്ഷൻ: വെളിമണ്ണ ജി.എം.യു.പി സ്കൂൾ പ്രതിഭ സംഗമവും യാത്രയയപ്പ് സമ്മേളനവും ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.