വടകര: വെബ്സൈറ്റ് പണിമുടക്കുന്നത് വിവിധ ആവശ്യങ്ങൾക്ക് വില്ലേജ്, രജിസ്ട്രാർ ഓഫിസുകളിലെത്തുന്നവരെ വലക്കുന്നു. പല ഓഫിസുകളിലും സേവനങ്ങൾ പൂർണമായും നിലക്കുന്ന അവസ്ഥയാണുള്ളത്. വെബ്‌സൈറ്റുകൾ തകരാറിലായതിനാൽ നികുതി, സ്ഥലം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട തുടർ നടപടിക്കായി എത്തിയവരും നിരാശരായി മടങ്ങുന്നു. അക്ഷയകേന്ദ്രമടക്കമുള്ള ഓൺലൈൻ കേന്ദ്രങ്ങളിലും വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ ദീർഘനേരം കാത്തിരുന്നിട്ടും കാര്യങ്ങൾ നടക്കാത്ത അവസ്ഥയാണ്. വെബ് സൈറ്റ് നവീകരണമാണ് കാരണമായി അധികൃതർ പറയുന്നത്. എന്നാൽ, വെബ് സൈറ്റ് നവീകരണ പ്രവൃത്തി എന്നു തീരുമെന്ന കാര്യത്തിൽ അധികൃതർ മൗനം പാലിക്കുകയാണെന്ന് ആക്ഷേപമുണ്ട്. കൂടാതെ, ഇതു സംബന്ധിച്ച് അധികൃതർ ഒരു മുന്നറിയിപ്പും നൽകിയിട്ടില്ല. ഓഫിസുകളിൽ എത്തുന്നവർക്ക് കൃത്യമായ മറുപടി നൽകാൻ അധികൃതർക്ക് കഴിയുന്നുമില്ല. കഴിഞ്ഞ കുറെ ദിവസമായി ഇതേ അവസ്ഥയാണെന്നാണ് ജനങ്ങളുടെ പരാതി. രജിസ്ട്രേഷൻ വകുപ്പിലും സ്ഥലം രജിസ്‌ട്രേഷൻ അടക്കം നടക്കാത്ത അവസ്ഥയാണുള്ളത്. വില്ലേജ് ഓഫിസുകളിൽനിന്നു ലഭിക്കേണ്ട പല സർട്ടിഫിക്കറ്റുകളും ലഭിക്കാൻ വൈകുന്നത് ബാങ്ക് വായ്പ ഉൾപ്പെടെയുള്ളവക്ക് കാത്തുനിൽക്കുന്നവരെയും ഏറെ ബുദ്ധിമുട്ടിലാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.