പേരാമ്പ്ര: ചിരുതകുന്ന് തരംഗം ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ അംഗന്‍വാടി മുതല്‍ പത്താം ക്ലാസ് വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും പഠനോപകരണം വിതരണം ചെയ്തു. വാര്‍ഡ് മെംബർ വിനോദ് തിരുവോത്ത് ഉദ്ഘാടനം ചെയ്തു. മുന്‍ വാര്‍ഡ് മെംബർ ടി.എം. കൃഷ്ണന്‍ . കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ കുട്ടി സമ്പാദ്യപദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് കോയിന്‍ ബോക്സും വിതരണം ചെയ്തു. എല്‍.എസ്.എസ്, യു.എസ്.എസ് വിജയികളെ അനുമോദിക്കുകയും ചെയ്തു. സായന്ത് കോരന്‍സ് അധ്യക്ഷത വഹിച്ചു. സുധി പരാണ്ടിയില്‍, ലളിത കുറ്റിക്കാട്ടില്‍, വാസു, രാധ പിലാത്തോട്ടത്തില്‍, ബലഭദ്രന്‍ തിരുവോത്ത്, വി.കെ. സജീന, ടി.സി. മുഹമ്മദ്, അഭിലാഷ് തിരുവോത്ത് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് അജയ് വിഷ്ണു സ്വാഗതവും ഭഗത് രാജ് കോരന്‍സ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.