ഫറോക്ക്: മുന്നറിയിപ്പില്ലാതെയും പകരം സംവിധാനം കാണാതെയും പുനരുദ്ധാരണത്തിനായി ഫറോക്ക് പഴയപാലം അടച്ചത് കാരണം ഫറോക്ക് മേഖലയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്‌ചയാണ് ഫറോക്ക് പഴയപാലം അറ്റകുറ്റപ്പണിക്കായി അടച്ചത്. ഇതേ തുടർന്ന് ഫറോക്കിൽനിന്ന് ചെറുവണ്ണൂരിലേക്കും തിരിച്ചും ഫറോക്ക് പുതിയപാലം വഴിയാണ് വാഹനങ്ങൾ വഴിതിരിച്ച് വിട്ടത്. ഗതാഗതം നിയന്ത്രിക്കാൻ വൈകീട്ട് പൊലീസ് ഇല്ലാഞ്ഞതാണ് മണിക്കൂറുകളോളം വാഹനക്കുരുക്കിന് ഇടയാക്കിത്. പൊലീസ് എത്തി ഗതാഗതം നിയന്ത്രിക്കുമ്പോഴേക്കും ദേശീയപാതയിൽ രാമനാട്ടുകര മുതൽ മീഞ്ചന്തവരെ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. രാത്രിയോടെയാണ് ഗതാഗതം പൂർവസ്ഥിതിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.