സ്കൂൾ കെട്ടിടം ഉദ്ഘാടനം

കൊയിലാണ്ടി:  ഗവ. ഫിഷറീസ് യു.പി സ്കൂളിന്റെ  പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓൺലൈനിൽ നടന്ന പരിപാടിയിൽ  മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു.  കിഫ്ബി പദ്ധതിയിൽ 67 ലക്ഷം  ചെലവിൽ പണിത കെട്ടിടത്തിന്റെ ശിലാഫലകം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. നിജില അനാച്ഛാദനം ചെയ്തു. നഗരസഭാംഗങ്ങളായ വി.കെ. സുധാകരൻ, വി.പി. ഇബ്രാഹിം കുട്ടി, കെ.കെ. വൈശാഖ്, പി.കെ. ഭരതൻ, വി.കെ. രാമൻ, പി.പി. ഗണേശൻ, കെ. രാജൻ, ദിവ്യ സെൽവരാജ്, എ.ഇ.ഒ  പി.പി. സുധ, കെ.കെ. യൂസഫ്, പി. ശ്രീദിൽ. എൻ. ഗീത, പ്രധാനാധ്യാപകൻ സുരേഷ് കുമാർ, വി.കെ. രവി, പി.  ശെൽവരാജ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.