കലക്ടറേറ്റ് ധർണ

കോഴിക്കോട്: നിർമാണമേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക, കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ തൊഴിലാളിവിരുദ്ധ നിലപാടുകൾ തിരുത്തുക, നിർമാണമേഖലക്ക് ആവശ്യമായ സാധന സാമഗ്രികളുടെ വിലവർധന കുറക്കാൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്‌സ് യൂനിയൻ (എസ്.ടി.യു) ജില്ല കമ്മിറ്റി നടത്തി. എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി യു. പോക്കർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് സി.പി. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.