MONWDD5 Nobert മാനന്തവാടി: ചൊവ്വാഴ്ച വിരമിക്കാനിരിക്കെ ജി.എസ്.ടി ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അസിസ്റ്റൻറ് സെയിൽസ് ടാക്സ് ഓഫിസർ കൊല്ലം നോബിൾ ഹൗസിൽ നോർബർട്ടിനെയാണ് (56) എടവക താന്നിയാട് റിട്ട. വില്ലേജ് അസിസ്റ്റന്‍റ് അജയ് സിറിലിന്‍റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എടവക താനിയാട് സുഹൃത്തിന്‍റെ വീട്ടിൽ ശനിയാഴ്ച താമസിക്കാനെത്തിയതായിരുന്നു നോർബർട്ട്. തിങ്കളാഴ്ച രാവിലെ കാണാത്തതിനാൽ തിരക്കിയെത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വയനാട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.