വെള്ളച്ചാട്ടത്തിൽ വീണ് വിദ്യാർഥികളടക്കം കുടുംബത്തിലെ മൂന്നുപേർ മരിച്ചു

മടിക്കേരി: വെള്ളച്ചാട്ടത്തിൽ വീണ് വിദ്യാർഥികളടക്കം മൂന്നുപേർ മരിച്ചു. മടിക്കേരിക്കടുത്ത മുക്കോട്‍ലുകോട്ടെ അബ്ബി വെള്ളച്ചാട്ടത്തിലാണ് സംഭവം. തെലങ്കാന സ്വദേശികളായ ശ്യാം കല്ലക്കോട്ടി (38), ശ്രീഹർഷ (18), സായി ഇന്ദ്രനീൽ (16) എന്നിവരാണ് മരിച്ചവർ. ഇവർ മൂന്നുപേരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. കുടുംബത്തിലെ 13 പേരടങ്ങുന്ന സംഘം കുടഗിലേക്ക് വിനോദ സഞ്ചാരത്തിന് വന്നതായിരുന്നു. മരിച്ച ശ്യാം ബംഗളൂരുവിൽ ഐ.ടി കമ്പനി ജീവനക്കാരനാണ്. സായി ഇന്ദ്രനീൽ ഹൈദരാബാദിലെ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയും ശ്രീഹർഷ തെലങ്കാന സൂര്യപേട്ടിൽ 12ാം ക്ലാസ് വിദ്യാർഥിയുമാണ്. മടിക്കേരി ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹങ്ങൾ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. നാരായണൻ തൃക്കരിപ്പൂർ: നടക്കാവിലെ റൈസ് മിൽ ഉടമ പി.പി. നാരായണൻ (82) നിര്യാതനായി. പരേതരായ പാവൂർ കുഞ്ഞമ്പുവിന്റെയും ഉറുവാടിയുടെയും മകനാണ്. ഭാര്യ: ടി. ജാനകി. മക്കൾ: അരുൺ കുമാർ (സിനിമ താരം, അധ്യാപകൻ, എ.എൽ.പി.എസ്, തടിയൻ കൊവ്വൽ), അജിത്ത് കുമാർ (റൈസ് മിൽ), പരേതനായ അനിൽകുമാർ. മരുമക്കൾ: ടി.വി. നിഷ(അധ്യാപിക, എ.യു.പി.എസ് ഉദിനൂർ സെൻട്രൽ), ടി.വി. ഗീതു (പേരോൽ). സഹോദരങ്ങൾ: ശ്രീധരൻ, രാഘവൻ, ബാലൻ, നളിനി (കരിവെള്ളൂർ), പരേതരായ കുഞ്ഞികൃഷ്ണൻ (റിട്ട. പരീക്ഷ കൺട്രോളർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി), ചാത്തുക്കുട്ടി. Ksd pp Narayanan ndkv tkp പത്മാവതി കോടിയേരി: തലശ്ശേരി ഗവ. ജനറൽ ആശുപത്രിയിലെ റിട്ട. നഴ്സിങ് അസിസ്റ്റൻറ് പുന്നോൽ ശാന്തിനിലയത്തിൽ പി. പത്മാവതി (76) നിര്യാതയായി. ഭർത്താവ്: പരേതനായ എം. ബാലകൃഷ്ണൻ (റിട്ട. അധ്യാപകൻ, രാജാസ് കല്ലായി യു.പി സ്കൂൾ, മാടപ്പീടിക). മകൾ: ബിന്ദു. മരുമകൻ: സജീവ് ലക്ഷ്മണൻ (റിട്ട. വനം വകുപ്പ്, കണ്ണൂർ). സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ, രേവതി, രാധ, സതി, കനകവല്ലി. P. Padmavathi (76)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.