ബൗദ്ധിക സ്വത്തവകാശം ശിൽപശാല

ചാത്തമംഗലം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം എൻ.ഐ.ടി കലിക്കറ്റിലെ ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നവേഷൻ കൗൺസിൽ (ഐ.ഐ.സി) എൻ.ഐ.ടി കാമ്പസിൽ 'ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് (ഐ.പി.ആർ) ആൻഡ് ഐ.പി മാനേജ്മെന്റ് ഫോർ സ്റ്റാർട്ടപ്പ്' എന്ന വിഷയത്തിൽ ഏകദിന ശിൽപശാല നടത്തി. ഇന്ത്യയിലെ ബൗദ്ധിക സ്വത്തവകാശത്തിലും സ്റ്റാർട്ടപ്പ് പ്രവർത്തനങ്ങളിലുമുള്ള മുന്നേറ്റങ്ങൾ, പേറ്റന്റ് ഡേറ്റാബേസ് തിരയലിന്റെയും ഡ്രാഫ്റ്റിങ്ങിന്റെയും പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം എന്നിവ പ്രചരിപ്പിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. വ്യവസായരംഗത്തെയും ചെന്നൈ പേറ്റന്റ് ഓഫിസിലെയും വിദഗ്ധർ ക്ലാസെടുത്തു. ഒ. പ്രസാദ് റാവു, നൈജൽ വിൻസെന്റ്, സഹൻരാജ് കെ . ശ്രീധരൻ, അഖിൽ മാധവ്, ഡോ. എസ്. അശോക്, ഡോ. പ്രീതി മണ്ണിലേടം, ഡോ. സുബ്രഹ്മണ്യൻ നമ്പൂതിരി വാരണക്കോട്ട്, ഡോ. നസിറുൽ ഹക്ക്, ഡോ. ബി. ചന്ദ്രശേഖർ, ഡോ. ബൈജു ജി. നായർ എന്നിവർ സംസാരിച്ചു. ഡോ. പി.വി. സുദീപ് പരിപാടി ഏകോപിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.