അംഗൻവാടി ബ്ലോക്ക് പ്രവേശനോത്സവം

നാദാപുരം: തൂണേരി ബ്ലോക്ക് തല അംഗൻവാടി പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ കായ്പനച്ചി 129 നമ്പർ അംഗനവാടിയിൽ ഉദ്ഘാടനം ചെയ്തു. എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പത്മിനി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. അരവിന്ദാക്ഷൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രാജൻ, രജീന്ദ്രൻ കപ്പള്ളി, കെ.കെ. ഇന്ദിര, ബിന്ദു പുതിയോട്ടിൽ, എ. ഡാനിയ, സി.പി. ശ്രീജിത്ത്, എം.എസ്. അഞ്ജന, പി. അമ്പിളി എന്നിവർ സംസാരിച്ചു. ഘോഷയാത്രയോടെയാണ് പരിപാടി ആരംഭിച്ചത്. അംഗൻവാടി പ്രവേശനോത്സവത്തിന്റെ വളയം പഞ്ചായത്ത്തല ഉദ്ഘാടനം എട്ടാം വാർഡിലെ മൗവ്വഞ്ചേരി അംഗൻവാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് നിർവഹിച്ചു. വാർഡ് അംഗം എം. ദേവി അധ്യക്ഷത വഹിച്ചു. ബിന്ദു, എം.കെ റീജ, എന്നിവർ സംസാരിച്ചു. വിവിധ മത്സര പരീക്ഷകളിൽ വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. നാദാപുരം പത്തൊമ്പതാം വാർഡിൽ വാർഡ് മെംബർ കണേക്കൽ അബ്ബാസ് ഉദ്ഘാടനം ചെയ്തു. പടം ! CL Kznd m6: തൂണേരി ബ്ലോക്ക് അംഗൻവാടി പ്രവേശനോത്സവം പ്രസിഡന്റ് കെ.പി വനജ ഉദ്ഘാടനം ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.