മേപ്പയൂർ: മേപ്പയൂർ-നെല്യാടി-കൊല്ലം റോഡ് നവീകരണം ഉടൻ ആരംഭിക്കണമെന്ന് ലോക് താന്ത്രിക് ജനതാദൾ മേപ്പയൂർ മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു. റോഡ് വീതി കൂട്ടി നവീകരിക്കുമെന്ന പ്രഖ്യാപനം കഴിഞ്ഞ് അഞ്ചു വർഷം പിന്നിട്ടിട്ടും പ്രാരംഭ പ്രവർത്തനങ്ങൾ പോലും ആരംഭിച്ചിട്ടില്ല. കൺവെൻഷൻ എൽ.ജെ.ഡി ജില്ല ജന. സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ ഉദ്ഘാടനം ചെയ്തു. ടി.ഒ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി. ബാലൻ, ബാലൻ പുത്തൻപുരയിൽ, നിഷാദ് പൊന്നങ്കണ്ടി, ടി.കെ. കുമാരൻ, സുരേഷ് മങ്ങാട്ടുമ്മൽ, കെ.എം. ഭാസ്കരൻ, സതീഷ് പത്മാലയം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: നിഷാദ് പൊന്നങ്കണ്ടി (പ്രസി.), കെ.എം. ഭാസ്കരൻ (വൈസ് പ്രസി.), സുരേഷ് മങ്ങാട്ടുമ്മൽ (സെക്ര.), സതീഷ് പത്മാലയം (ജോ. സെക്ര.), സൂപ്പി ഏരത്ത്കണ്ടി (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.