കൊടിയത്തൂർ: വലിയപറമ്പിലെ ഏറ്റവും പ്രായംകൂടിയ നാട്ടുകാരണവരും മുക്കത്തെയും ആനയാംകുന്നിലെയും ആദ്യകാല കച്ചവടക്കാരനുമായിരുന്ന വലിയപറമ്പ് അരീപ്പറ്റമണ്ണിൽ ഉണ്ണിമാമു ഹാജി (92) യാത്രയായി. കൊടിയത്തൂരിൽനിന്ന് കുടിയേറിയ അദ്ദേഹം വലിയപറമ്പിലെ മത, സാംസ്കാരിക മേഖലകളിൽ നിറഞ്ഞ സാന്നിധ്യമായിരുന്നു. ആദ്യകാലത്ത് മത വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിൽ പ്രദേശത്ത് നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. വലിയപറമ്പ് ലിവാഹുൽ ഇസ്‍ലാം മദ്‌റസ, നെല്ലിക്കാപറമ്പ് പള്ളി, മദ്റസ എന്നിവ സ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. മികച്ച കർഷകൻകൂടിയായിരുന്ന അദ്ദേഹം മുക്കം ക്ഷീരവികസന ബോർഡ് മുൻ അമരക്കാരൻകൂടിയാണ്. ഉർദുഭാഷയുടെ കേരളത്തിലെ ആദ്യകാല പഠിതാവുകൂടിയാണ്. വലിയപറമ്പ് മസ്ജിദുൽ ഫലാഹ് മുൻ പ്രസിഡന്റുമായിരുന്നു. kdr4 ഉണ്ണിമാമു ഹാജി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.