തിരുവള്ളൂർ: 38 വർഷത്തെ സേവനത്തിനുശേഷം തിരുവള്ളൂർ അംഗൻവാടിയിൽനിന്ന് വിരമിച്ച എൻ.കെ. കമലക്ക് അഞ്ചാം വാർഡ് വികസന സമിതി . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ.വി. ഷഹനാസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എഫ്.എം. മുനീർ, ഡി. പ്രജീഷ്, ആർ.കെ. മുഹമ്മദ്, വി.കെ. ബാലൻ, ടി. കുഞ്ഞിക്കണ്ണൻ, കെ.കെ. സൂപ്പി, വി.കെ. സിനീഷ്, എം.കെ. അശോകൻ, കെ.ടി. റീജ, എൻ. കുമാരൻ, എൻ.കെ. കമല തുടങ്ങിയവർ സംബന്ധിച്ചു. പടം.. 38 വർഷത്തെ സേവനത്തിനു ശേഷം തിരുവള്ളൂർ അംഗൻവാടിയിൽനിന്ന് വിരമിക്കുന്ന എൻ.കെ. കമലക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി ഉപഹാരം സമർപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.