വടകര: പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ വിദ്യാർഥികളിലും പൊതുസമൂഹത്തിലും ഭിന്നിപ്പും വർഗീയ ധ്രുവീകരണവും നടത്താനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. പങ്കാളിത്ത പെൻഷൻ പദ്ധതി സംസ്ഥാന സർക്കാർ ഉപേക്ഷിക്കണമെന്നും മുഴുവൻ അധ്യാപകർക്കും നിയമന അംഗീകാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ. പി.എസ്.ടി.എ വടകര വിദ്യാഭ്യാസ ജില്ല യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. പി.കെ. അരവിന്ദൻ മുഖ്യാതിഥിയായി. എൻ. ശ്യാം കുമാർ, അശോക് കുമാർ, കെ. സജീവൻ, സജീവൻ കുഞ്ഞോത്ത്, പി.കെ. കോയ, ഷാജു പി. കൃഷ്ണൻ, ടി.കെ. പ്രവീൺ തുടങ്ങിയവർ സംസാരിച്ചു. പി. രാജീവൻ സ്വാഗതവും ആർ.പി. ഷോഭിത് നന്ദിയും പറഞ്ഞു. ചിത്രം കെ.പി.എസ്.ടി.എ വടകര വിദ്യാഭ്യാസ ജില്ല യാത്രയയപ്പ് സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു Saji 4
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.