കക്കട്ടിൽ: കാലാവസ്ഥ വ്യതിയാനങ്ങൾക്കും പ്രകൃതിദുരന്തങ്ങൾക്കുമെതിരെ പഞ്ചായത്തുകളിൽ പതിനാലാം പദ്ധതിയിൽ പ്രോജക്ടുകൾ രൂപപ്പെടുത്തണമെന്ന് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ ആവശ്യപ്പെട്ടു. ആസൂത്രണ സമിതി ജില്ല ഉപാധ്യക്ഷൻ മണലിൽ മോഹൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി അധ്യക്ഷത വഹിച്ചു. കാർഷിക മേഖലക്കും ആരോഗ്യമേഖലക്കും കുടിവെള്ള വിതരണ പദ്ധതിക്കും മുഖ്യ പരിഗണന നൽകുവാനുള്ള തീരുമാനം ഗ്രാമസഭ അംഗീകരിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എൻ.കെ.ലീല, വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കുഞ്ഞികൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. ബി.ഡി.ഒ പ്രജുകുമാർ സ്വാഗതവും കോഓഡിനേറ്റർ ദീപ നന്ദിയും പറഞ്ഞു. Photo: കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭ ആസൂത്രണ സമിതി ജില്ല ഉപാധ്യക്ഷൻ മണലിൽ മോഹൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.