കോഴിക്കോട്: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും സാമൂഹികപ്രവർത്തകനുമായ (62) നിര്യാതനായി. പാലാട്ട്താഴം ബ്രില്യൻസ് കോളജ് പ്രിൻസിപ്പലായിരുന്നു. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ വിജയൻ വിദ്യാർഥി ജനത മുൻ ജില്ല പ്രസിഡന്‍റ്, കോഴിക്കോട് മെഡിക്കൽ കോളജ് വികസന സമിതി മുൻ അംഗം, ജനതാദൾ കോഴിക്കോട് ജില്ല മുൻ ഭാരവാഹി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പ്രമീള (ആർ.ഡി.ഒ ഓഫിസ്, കോഴിക്കോട്). സഹോദരങ്ങൾ: ദിനേശൻ (നവോദയ ഫിലിം, കോഴിക്കോട്), ഹരിദാസൻ (ജയിൽ റോഡ്), രാജീവ് (റേഡിയോഗ്രാഫർ, തിരൂർ), വിജയലക്ഷ്മി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. Photo: VijayanParakkal
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.