തെരുവ് മൃഗങ്ങളുടെ സംരക്ഷണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണം

കോഴിക്കോട്: തെരുവ് മൃഗങ്ങളുടെ സംരക്ഷണം, വെള്ളം, രക്ഷാകേന്ദ്രം, തീറ്റ എന്നിവ ഉറപ്പുവരുത്തേണ്ടത് സ്വയം ഭരണ സ്ഥാപനങ്ങളുടെ കടമയാണെന്ന അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ നിർദേശം എല്ലാ സ്വയംഭരണ സ്ഥാപനങ്ങളും ഏറ്റെടുക്കണമെന്ന് ​​സൊസൈറ്റി ഫോർ പ്രവിൻഷൻ ഓഫ്​ ക്രുവൽറ്റി ടു ആനിമൽസ്​ (എസ്.പി.സി.എ) വാർഷിക ജനറൽ ബോഡി ആവശ്യപ്പെട്ടു. രോഗം ബാധിച്ചതും അപകടത്തിൽപ്പെടുന്നതുമായ തെരുവ് മൃഗങ്ങൾക്ക് ചികിത്സയും സംരക്ഷണവും നൽകാൻ പ്രത്യേക സ്ഥലം നൽകണമെന്നും ആവശ്യപ്പെട്ടു. ജില്ല വെറ്ററിനറി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​​ ഷീജ ശശി അധ്യക്ഷത വഹിച്ചു. കെ. അജിത്ത് കുമാർ, അരങ്ങിൽ ഗിരീഷ്, കട്ടയാട്ട് വേണുഗോപാൽ, വി.പി. ജയില, ഡോ. കെ. ഷാജി, ഡോ. നിഷ അബ്രഹാം, പി.കെ. കബീർ, പുത്തൂർമഠം ചന്ദ്രൻ, കാനങ്ങോട്ട് ഹരിദാസൻ, സി. രമേശ്, അഡ്വ. എം. രാജൻ, പി.ജെ. സെബാസ്റ്റ്യൻ, എം. സതീശൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ഷീജ ശശി (പ്രസി.) അഡ്വ. എം. രാജൻ (സെക്ര.), മൃഗസംരക്ഷണ ഓഫിസർ ഡോ. കെ. ഷാജി (വൈസ് പ്രസി.), അരങ്ങിൽ ഗിരീഷ് (ജോ. സെക്ര.), കട്ടയാട്ട് വേണുഗോപാൽ (ട്രഷ.) അഡ്വ. പി.ടി.എസ്. ഉണ്ണി അറ്റോർണി, വി.പി. ജമീല, കാനങ്ങോട്ട് ഹരിദാസൻ, പി.കെ. സെബാസ്റ്റ്യൻ, വി.പി. അഖിൽ എന്നിവർ കമ്മിറ്റി അംഗങ്ങളാണ്. പുത്തൂർമഠം ചന്ദ്രൻ, പി.കെ. കബീർ പ്രത്യേക ക്ഷണിതാക്കളുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.