കോഴിക്കോട്: ജനങ്ങൾ കാഴ്ചക്കാരും കേൾവിക്കാരുമായി നിൽക്കാതെ സജീവ പങ്കാളികളാകുന്ന അവസ്ഥയിൽ മാത്രമേ ജനാധിപത്യത്തിന് വേരോട്ടം ഉണ്ടാവുകയുള്ളൂവെന്ന് ഡോ. ആർസു. ജവഹർലാൽ നെഹ്റുവിന്റെ 58ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ജവഹർലാൽ നെഹ്റു എജുക്കേഷനൽ ആൻഡ് കൾച്ചറൽ അക്കാദമിയുടെ ആഭിമുഖ്യത്തിൽ 'ഇന്ത്യൻ ജനാധിപത്യം ജീർണമാകാതിരിക്കാൻ' എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി. അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. ബീന പൂവത്തിൽ, പി.എം. അബ്ദുറഹ്മാൻ, നിജേഷ് അരവിന്ദ്, ഡോ. പി. ശ്രീമാനുണ്ണി, എസ്. അനിൽകുമാർ, പി. മൊയ്തീൻ, ഉഷ ഗോപിനാഥ്, അഷ്റഫ് ചേലാട്ട്, എം. വാസന്തി, എൻ.പി. മുഹമ്മദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.