നീലേശ്വരം സ്വദേശി കണ്ണൂരിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ

നീലേശ്വരം: നീലേശ്വരം സ്വദേശി കണ്ണൂര്‍ വാരത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ. ചായ്യോത്തെ മുണ്ടയ്ക്കല്‍ എം.ജെ. ജോസഫാണ് (79) മരിച്ചത്. വ്യാഴാഴ്ചയാണ് ജോസഫിനെ വാരത്തിനടുത്ത വലിയന്നൂര്‍ -മതുക്കോത്ത് റോഡരികില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടൻ പൊലീസും പരിസരവാസികളും ചേര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. കൊച്ചമ്പഴത്തുങ്കല്‍ കുടുംബാംഗം ലീലാമ്മയാണ് ഭാര്യ. മക്കൾ: അനിറ്റ് ജെയിസണ്‍ (ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്, തലശ്ശേരി), ഷാര്‍ളറ്റ് ജോസഫ് (ബന്തടുക്ക ശങ്കരമ്പാടി), ജിജിറ്റ് ചാള്‍സ്(ചായ്യോം). മരുമക്കള്‍: അഡ്വ. ജെയിസണ്‍ നിധീരിക്കല്‍ (ഇരിട്ടി), ബാബു കണ്ണേഴത്ത് (ശങ്കരമ്പാടി), ചാള്‍സ് ജോസഫ് ചായ്യോം (സിവില്‍ എക്‌സൈസ് ഓഫിസര്‍). ജോസഫും കുടുംബവും മുമ്പ് പരപ്പയിലായിരുന്നു താമസം. സംസ്‌കാരം ശനിയാഴ്ച വൈകീട്ട് 4.30ന് ചായ്യോം സെന്റ് അല്‍ഫോന്‍സ പള്ളി സെമിത്തേരിയില്‍. joseph -Vijayan Sargam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.