യാത്രയയപ്പ് നൽകി

ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്ത് ഒന്നാം വാർഡ് കണ്ണാടിപ്പൊയിൽ അംഗൻവാടിയിൽനിന്ന് വിരമിക്കുന്ന ഹെൽപർ ടി. ശ്യാമളക്ക് അംഗൻവാടി മോണിറ്ററിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളന ഉദ്ഘാടനവും ഉപഹാര സമർപ്പണവും ബ്ലോക്ക് പഞ്ചായത്ത് മെംബർ കെ.പി. സഹീർ നിർവഹിച്ചു. വാർഡ് മെംബർ കെ.പി. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. സാജിത കൊല്ലരുകണ്ടി, പി.ആർ. സദാശിവൻ, എൽ.വി. വിലാസിനി, ദിനേശൻ പനങ്ങാട്, കെ.എം. പ്രതാപൻ, പി.കെ. മുരളി, പി.കെ. ആയിഷ, ബിന്ദു കരിങ്ങേറ്റിങ്ങൽ, എൻ.കെ. സുഭാഷിണി, എം.സി. ശാന്ത എന്നിവർ സംസാരിച്ചു. വി.കെ. ലീല സ്വാഗതവും കെ.സി. സിന്ധു നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.