ശാസ്ത്ര പ്രഭാഷണപരമ്പര

കുന്ദമംഗലം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജലവിഭവ വികസന വിനിയോഗ കേന്ദത്തിൽ (സി.ഡബ്ല്യൂ.ആർ.ഡി.എം) സംഘടിപ്പിക്കുന്ന ശാസ്ത്ര പ്രഭാഷണപരമ്പര ആരംഭിച്ചു. ഡോ. എം.പി. പിള്ള (എക്സിക്യൂട്ടിവ് ഡയറക്ടർ, എൻ.ഐ.ഇ.എൽ.ഐ.ടി) ഉദ്ഘാടനം ചെയ്തു. ഡോ. മനോജ് പി. സാമുവൽ (എക്സിക്യൂട്ടിവ് ഡയറക്ടർ, സി.ഡബ്ല്യൂ.ആർ.ഡി.എം), ഡോ. പി.എസ്. ഹരികുമാർ, ഡോ. എം. തേൻമൊഴി എന്നിവർ സംസാരിച്ചു. നവീന കാർഷിക ജലസേചന മാർഗങ്ങൾ, കാലാവസ്ഥ വ്യതിയാനവും ജലവിഭവ വിനിയോഗവും, വിദൂര നിയന്ത്രിത ഉപകരണങ്ങളുടെ ജലവിനിയോഗത്തിലെ സാധ്യതകൾ, കേരളത്തിലെ ഉരുൾപൊട്ടൽ, മണ്ണൊലിപ്പ്, ജല ഗുണനിലവാര മാർഗങ്ങൾ, ജലഗവേഷണ മേഖലയിലെ നൂതനമാർഗങ്ങൾ ഐസോടോപ്പുകൾ, നാനോ ടെക് നോളജി തുടങ്ങിയ വിവിധ വിഷയങ്ങളിൽ പ്രഗത്ഭ ശാസ്ത്രജ്ഞരുടെ ക്ലാസുകളും കോളജ് വിദ്യാർഥികൾക്കായി പ്രായോഗിക പരിശീലനവും നൽകുന്നു. പ്രഭാഷണപരമ്പര 27ന് സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.