പേരാമ്പ്ര: ജില്ല പഞ്ചായത്തിന്റെ കതിരണിയും പാടം പദ്ധതിയുടെയും ചങ്ങരോത്ത് പഞ്ചായത്തിന്റെ നിറവ് പദ്ധതിയുടെയും ഭാഗമായി ഒന്നര ഏക്കർ പാടത്ത് വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റാണ് നെൽകൃഷിയിറക്കിയത്. കൊയ്ത്ത് ഉദ്ഘാടനം ചൊവ്വാഴ്ച ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. അരവിന്ദാക്ഷൻ, സ്കൂൾ പി.ടി.എ പ്രസിഡന്റ് സി.എച്ച്. സനൂപ്, ഹെഡ് മാസ്റ്റർ വി. അനിൽ, പാടശേഖരസമിതി കൺവീനർ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് കെ. ദാമോദരൻ സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ആർ. സീന നന്ദിയും പറഞ്ഞു. Photo: ഷീജ ശശി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.