വടകര: സ്റ്റുഡൻറ് പൊലീസ് വിമുക്തിയുമായി ചേർന്ന് കുഞ്ഞിപ്പള്ളി പഞ്ചായത്ത് ഗ്രൗണ്ടിൽ വടകര സബ് ഡിവിഷൻ തല ഫുട്ബാൾ മത്സരം നടത്തി. വടകര പൊലീസ് സബ്ഡിവിഷനു കീഴിലെ 11 എസ്.പി.സി സ്കൂളുകൾ മത്സരത്തിൽ പങ്കെടുത്തു. കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് ജേതാക്കളായി. പയ്യോളി ജി.വി.എച്ച്.എസ്.എസ് റണ്ണറപ്പായി. കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിലെ എസ്.പി.സി കാഡറ്റ് ജെസിൻ ബെസ്റ്റ് പ്ലെയറായും മേമുണ്ട എച്ച്.എസ്.എസിലെ ഗൗതം മികച്ച ഗോൾകീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. ഡിവൈ.എസ്.പി അശ്വകുമാർ ഉദ്ഘാടനം ചെയ്തു. അഴിയൂർ പഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മർ അധ്യക്ഷത വഹിച്ചു. വടകര ഡിവൈ.എസ്.പി ഹരിപ്രസാദ്, ചോമ്പാല സി.ഐ സന്തോഷ് കുമാർ ട്രോഫികൾ കൈമാറി. ചിത്രം ഫുട്ബാൾ മത്സരം ജേതാക്കളായ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിന് ഡിവൈ.എസ്.പി ഹരിപ്രസാദ് ട്രോഫി കൈമാറുന്നു Saji 2 KP Kz
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.