വില്യാപ്പള്ളി: കേന്ദ്ര-കേരള സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കെതിരെയും പെട്രോൾ-ഡീസൽ, പാചകവാതക വില വർധനവിനെതിരെയും വില്യാപ്പള്ളി പഞ്ചായത്ത് യു.ഡി.എഫ് വില്യാപ്പള്ളിയിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ. ഐ. മൂസ ഉദ്ഘാടനം ചെയ്തു. എം.കെ. റഫീക്ക് അധ്യക്ഷത വഹിച്ചു. റഷീദ് വെങ്ങളം മുഖ്യപ്രഭാഷണം നടത്തി. രാധാകൃഷ്ണൻ കാവിൽ, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, എൻ.ബി. പ്രകാശ് കുമാർ, അഡ്വ. പി.ടി. ഇല്യാസ്, ടി. ഭാസ്കരൻ എം.കെ. ഇബ്രാഹീം ഹാജി, പുത്തലത്ത് ഇബ്രാഹീം, വി. ചന്ദ്രൻ, സി.പി. ബിജു പ്രസാദ്, വട്ടക്കണ്ടി കുഞ്ഞമ്മദ്, എം.പി. വിദ്യാധരൻ, യൂനുസ് രാമത്ത്, ചെത്തിൽ സുബൈർ, പൊന്നാറത്ത് മുരളി, പടിയുള്ളതിൽ സുരേഷ്, ഒ.എം. ഷാഫി, നൈസാം രാജഗിരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.