കോഴിക്കോട്: ജില്ലയില്‍ ലഹരിവിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന നഷാ മുക്ത് ഭാരത് അഭിയാന്‍ കമ്മിറ്റി യോഗത്തിൽ തീരുമാനമായി. പദ്ധതിയുടെ ഭാഗമായി താലൂക്ക് തലത്തിൽ യുവാക്കള്‍ക്കിടയില്‍ ബോധവത്കരണം നടത്തും. ലഹരിക്കെതിരെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ അവബോധ പരിപാടികള്‍ സംഘടിപ്പിക്കും. ലഹരിമോചന ചികിത്സാകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ഫലപ്രദമാക്കും. കോളജ് കാമ്പസുകളിലെ ലഹരി ഉപയോഗം തടയുന്നതിന് ബോധവത്കരണത്തോടൊപ്പം നിയമനിര്‍വഹണവും കര്‍ശനമാക്കും. ജില്ലയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം കുറക്കാന്‍ പൊലീസ്-എക്‌സൈസ് വകുപ്പുകളുടെ ഏകോപനം ശക്തമാക്കി ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കും. പൊതുയിടങ്ങളിലെ ലഹരി ഉപയോഗവും വില്‍പനയും തടയുന്നതിന് നടപടികള്‍ ശക്തമാക്കും. നഷാ മുക്ത് ഭാരത് അഭിയാന്‍ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയില്‍ ഇതുവരെ നടപ്പാക്കിയ ബോധവത്കരണ പരിപാടികള്‍ ഫലപ്രദമാണെന്ന് യോഗം വിലയിരുത്തി. 'പുതുലഹരിയിലേക്ക്' എന്നപേരില്‍ വിവിധ തലങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു. വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ പുകയിലവിരുദ്ധദിനം, ലഹരിവിരുദ്ധദിനം തുടങ്ങിയ ദിവസങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. പുതുതലമുറയെ ലഹരിപദാര്‍ഥങ്ങളുടെ അപകടങ്ങള്‍ ബോധ്യപ്പെടുത്തുന്നതിന് ലഹരിവിരുദ്ധ ബൈക്ക് റാലികള്‍, വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍, ഓഫ് ലൈന്‍ മത്സരങ്ങള്‍, അധ്യാപകര്‍ക്ക് ലഹരിവിരുദ്ധ ബോധവത്കരണ സെമിനാറുകള്‍, ലഹരിവിരുദ്ധ വാഹന പ്രചാരണ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. സാമൂഹികനീതി ഓഫിസര്‍ അഷ്‌റഫ് കാവില്‍ കര്‍മപദ്ധതി വിശദീകരിച്ചു. ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റി സെക്രട്ടറി എം.പി. ഷൈജല്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖ്, നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി ഇമ്മാനുവല്‍ പോള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് റീജനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഷൈലജാദേവി, ജില്ല വനിതാ ശിശുവികസന ഓഫിസര്‍ അബ്ദുല്‍ബാരി, ടി. അബ്ദുൽ നാസര്‍, കെ.സി. കരുണാകരന്‍ പേരാമ്പ്ര എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.