നാദാപുരം: മലിനജലം തോട്ടിലേക്കും പൊതുസ്ഥലങ്ങളിലേക്കും ഒഴുക്കി ആരോഗ്യപ്രശ്നങ്ങൾ ഉയർത്തുന്നതായി പരാതി വ്യാപകം. ശുദ്ധജലം ഒഴുകുന്ന ചെറുതോട്, റോഡിനോട് ചേർന്ന് പണി കഴിപ്പിച്ച ഓവുചാലുകൾ എന്നിവിടങ്ങളിലേക്ക് സമീപത്തെ വീടുകളിലെ മലിന ജലവും മറ്റ് പാഴ്വസ്തുക്കളും തള്ളിവിടുകയാണ്. ടൗണിലെ നിരവധി ഹോട്ടൽ, കൂൾബാർ എന്നിവിടങ്ങളിൽനിന്നും മലിന ജലത്തോടൊപ്പം ഭക്ഷ്യ അവശിഷ്ടങ്ങളടക്കം തള്ളുന്നതും ഓടകളിലേക്കാണ്. ഇതേ തുടർന്ന് ടൗണിലെ ഓടകളിൽ കൊതുകുശല്യം രൂക്ഷമാണ്. ടൗണിൽ വയലിൽ സ്കൂൾ ഭാഗത്ത് ചേറ്റുവെട്ടി തോട്ടിലേക്ക് മലിനജലം ഒഴുക്കിയ അഞ്ചു വീട്ടുടമസ്ഥർക്ക് ആരോഗ്യ വകുപ്പ് നോട്ടീസ് നൽകി. വീടുകളിലെ അടുക്കളയിലെയും ശുചിമുറിയിലെയും മലിനജലമാണ് ചേറ്റുവെട്ടി തോട്ടിലൂടെ ഒഴുകി കക്കംവള്ളി കനാലിൽ എത്തുന്നത്. ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങളും പകർച്ചവ്യാധികളും ഉണ്ടാക്കുന്ന തരത്തിലുള്ള സാധ്യത മുന്നിൽക്കണ്ടാണ് ആരോഗ്യവിഭാഗം നിയമ നടപടികൾ ആരംഭിച്ചത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ജെ.എച്ച്.ഐ, പി.കെ. പ്രീജിത്ത്, ആശാവർക്കർമാരായ പി. സുമിഷ, കെ. രജിഷ എന്നിവരുമുണ്ടായിരുന്നു. മലിനജലം പൊതു ജലാശയത്തിൽ ഒഴുക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ വരുംദിവസങ്ങളിൽ ഉണ്ടാകുമെന്ന് നാദാപുരം ലോക്കൽ പബ്ലിക് ഹെൽത്ത് അതോറിറ്റി ഇൻ ചാർജ് ഡോക്ടർ പി. ജയേഷ് അറിയിച്ചു. പടം CL Kz Ndm 1: കല്ലാച്ചി വാണിയൂർ റോഡിലെ ചെറുതോട്ടിൽ കല്ലാച്ചി ടൗണിലെ മാലിന്യങ്ങൾ അടിഞ്ഞുകൂടിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.