വേളം: സംസ്ഥാനത്ത് മുങ്ങിമരിക്കുന്നവർ ഏറെയും വിദ്യാർഥികളാണെന്നും നീന്തൽ പരിശീലനത്തിന്റെ അഭാവമണ് ഇതിന് കാരണമെന്നും കെ. മുരളീധരൻ എം.പി. വേളം ഗ്രാമപഞ്ചായത്തിന്റെയും പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേളം ഗ്രാമപഞ്ചായത്ത് ആരംഭിക്കുന്ന ഉണർവ് 2022 പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിരമിക്കുന്ന അധ്യാപകർക്കും ഹെൽത്ത് ഇൻസ്പെക്ടർക്കും യാത്രയയപ്പ് നൽകി. എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എൻ.എം.എസ് സ്കോളർഷിപ്പ് നേടിയവരെ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നയീമ കുളമുള്ളതിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സി. ബാബു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുമ മലയിൽ, പി. സൂപ്പി, സറീന നടുക്കണ്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി. മുജീബ്റഹ്മാൻ, പഞ്ചായത്ത് സെക്രട്ടറി ഇ. ഷാനവാസ്, ഇ.കെ. നാണു, ബി.പി.സി. കെ.കെ. സുനിൽകുമാർ, ഇ.കെ. കാസിം, വി.പി. ശശി, സി.രാജീവൻ, കെ. രാഘവൻ, വി.പി. സുധാകരൻ, ടി.കെ. മുഹമ്മദ് റിയാസ്, പി.പി. ചന്ദ്രൻ, കെ.കെ. നൗഷാദ്, വിരമിക്കുന്ന ഹെൽത്ത് ഇൻസ്പെക്ടർ കെ. കുഞ്ഞിരാമൻ, ടി. ബഷീർ, സി.എൻ. സെമന്തകുമാരി, കെ. നാരായണൻ, വി.വി. സുഹറ, സുജാത, വിലാസിനി എന്നിവർ സംസാരിച്ചു. ചിത്രം: വേളം ഗ്രാമപഞ്ചായത്ത് ഉണർവ് 2022 വിദ്യാഭ്യാസ പദ്ധതി കെ. മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.