ഹൗസ് കീപ്പിങ് പഠിക്കാൻ അവസരം

കോഴിക്കോട്: വനിതകൾക്ക് അഡ്വാൻസ‍്ഡ് സർട്ടിഫിക്കറ്റ് ഇൻ ഹൗസ് കീപ്പിങ്ങിൽ സർക്കാർ സ്കോളർഷിപ്പോടെ പഠിക്കാൻ അവസരം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്‌ട്രക്ചർ ആൻഡ്​ കൺസ്ട്രക്ഷനിലാണ് പരിശീലനം. സ്ത്രീ ശാക്തീകരണ യജ്ഞത്തിന്റെ ഭാ​ഗമായി താമസിച്ച് പഠിക്കാൻ ആവശ്യമായ 90 ശതമാനം ഫീസും സർക്കാർ വഹിക്കും. കുടുംബത്തിന്റെ മൊത്തവാർഷിക വരുമാനം അഞ്ച് ലക്ഷത്തിൽ താഴെയുള്ളവർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, പട്ടികജാതി, പട്ടികവർ​​​ഗം, ഒ.ബി.സി വിഭാ​ഗത്തിൽപെടുന്നവർ, കോവി‍ഡ് മൂലം ജോലി നഷ്ടമായവർ, ഒരു രക്ഷിതാവ് മാത്രമുള്ള അപേക്ഷക, ദിവ്യാംഗരുടെ അമ്മമാർ, വിധവ, ഒരു പെൺകുട്ടി മാത്രമുള്ള അമ്മമാർ എന്നീ വിഭാ​ഗത്തിൽപെടുന്നവർക്കാണ് ഫീസ് ആനുകൂല്യം ലഭിക്കുക. മൂന്ന് മാസം ദൈർഘ്യമുള്ള പരിശീലനത്തിന്റെ യോ​ഗ്യത എട്ടാം ക്ലാസാണ്. ഹോസ്റ്റൽ സൗകര്യം ആവശ്യമുള്ളവർക്ക് 6,700 രൂപയും അല്ലാത്തവർക്ക് 6,040 രൂപയുമാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് 8078980000 എന്ന നമ്പറിലോ admissions@iiic.ac.in എന്ന മെയിൽ ഐഡിയിലോ ബന്ധപ്പെടണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.