ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ആരംഭിച്ചു

കോഴിക്കോട്: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ബൃഹദ്​ പദ്ധതിയായ 'ഞങ്ങളും കൃഷിയിലേക്ക്' അത്തോളി പഞ്ചായത്തിൽ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീബ രാമചന്ദ്രൻ ഉദ്ഘാടനംചെയ്തു. പൂക്കോട് കൊളക്കാട് വയലിൽ നെൽകൃഷി ചെയ്യുന്നതിനാവശ്യമായ നെൽവിത്ത് മഹിളാ കിസാൻ ശാക്തീകരൺ പരിയോജന അംഗമായ ഷൈനിക്ക് കൈമാറി. ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സന്ദീപ്, വാർഡ് മെംബർമാർ, കാർഷിക വികസന സമിതി അംഗങ്ങൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. പടം: Njangalum Krishiyilek അത്തോളി പഞ്ചായത്തിൽ ആരംഭിച്ച 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീബ രാമചന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.