യുവാവിന്റെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം

കൂരാച്ചുണ്ട്: കഴിഞ്ഞദിവസം കർണാടകയിലെ മദ്ദൂർ റെയിൽവേ സ്റ്റേഷനുസമീപം റെയിൽപാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ കൂരാച്ചുണ്ട് സ്വദേശിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കൾ കൂരാച്ചുണ്ട് പൊലീസിൽ പരാതി നൽകി. വട്ടച്ചിറ ഉള്ളിക്കാംകുഴിയിൽ മുഹമ്മദിന്റെ മകൻ ജംഷീദിനെയാണ് (25) റെയിൽപാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഒന്നരമാസം മുമ്പ് ഒമാനിൽനിന്ന് വന്ന ജംഷീദ് ഈ മാസം 17ന് ഗൾഫിലേക്ക് മടങ്ങാനിരിക്കുകയാണ്. ജംഷീദിന്റെ സുഹൃത്തുക്കളായ രണ്ടുപേർ വിനോദയാത്രക്കാണെന്നും പറഞ്ഞാണ് മകനെ വിളിച്ചുകൊണ്ടുപോയതെന്ന് പിതാവ് പറഞ്ഞു. ശരീരത്തിൽ ട്രെയിൻ തട്ടിയ പാടുകൾ ഇല്ല. മർദിച്ച പാടുകൾ ഉള്ളതായും ബന്ധുക്കൾ ചൂണ്ടിക്കാട്ടി. മകനെ കൂട്ടിക്കൊണ്ടുപോയി മർദിച്ച് അപായപ്പെടുത്തുകയാണ് ഉണ്ടായതെന്ന് പിതാവ് മുഹമ്മദ് പറഞ്ഞു. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. Photo: ജംഷീദ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.