പ്രിൻസിപ്പൽസ് കൗൺസിൽ ഉന്നത വിദ്യാഭ്യാസ സമ്മേളനം ഫാറൂഖ് കോളജിൽ

കോഴിക്കോട്: പ്രിൻസിപ്പൽസ് കൗൺസിലിന്റെ വാർഷികസമ്മേളനം 'ഉന്നത വിദ്യാഭ്യാസം ശാക്തീകരിക്കുന്നതിൽ അക്കാദമിക നേതൃത്വത്തിന്റെ പങ്ക്' എന്ന വിഷയത്തിൽ ഊന്നൽ നൽകി മേയ് 16, 17 തീയതികളിൽ ഫാറൂഖ് കോളജിൽ നടക്കും. 16ന് രാവിലെ 10ന്​ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുമെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി മുഖ്യപ്രഭാഷണം നടത്തും. പ്രിൻസിപ്പൽസ് കൗൺസിൽ ജനറൽ സെക്രട്ടറി ഡോ. യു. സൈതലവി, ജനറൽ കൺവീനൽ ഫാറൂഖ്​ കോളജ്​ പ്രിൻസിപ്പൽ ഡോ. കെ.എം. നസീർ, ദേവഗിരി കോളജ്​ പ്രിൻസിപ്പൽ ഡോ. സാബു കെ. തോമസ്, ഗുരുവായൂരപ്പൻ കോളജ്​ പ്രിൻസിപ്പൽ ഡോ. ബി. രജനി, പി.എസ്​.എം.ഒ കോളജ്​ പ്രിൻസിപ്പൽ ഡോ. കെ. അസീസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.