പാചകവാതക വിലവർധനയിൽ പ്രതിഷേധം

കുറ്റിക്കാട്ടൂർ: പാചകവാതക വിലവർധനക്കെതിരെ പെരുവയൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗ്യാസ് സിലിണ്ടറിൽ റീത്തുവെച്ച് പ്രതിഷേധിച്ചു. ഡി.സി.സി മെംബർ സി.എം. സദാശിവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ. അബൂബക്കർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് രവികുമാർ പനോളി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് ജനറൽ സെക്രട്ടറി എ. മുഹമ്മദ് കുഞ്ഞി, മണ്ഡലം വൈസ് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ, വാർഡ് മെംബർമാരായ വിനോദ് എളവന, പ്രീതി അമ്പാഴക്കുഴി, എം. രാജേഷ്, മിൽക് സൊസൈറ്റി പ്രസിഡന്റ് വിനോദ് കളത്തിങ്ങൽ, എൻ.കെ. മുനീർ, ടി.കെ. രാധാകൃഷ്ണൻ, എ.വി. പുഷ്പാകരൻ, കെ.പി. ബാലകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു. സതീഷ് പെരിങ്ങൊളം സ്വാഗതവും ബാബു കായലം നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.