കൊടുവള്ളി മണ്ഡലത്തിൽ നോളജ് സൻെററുകൾ ഉടനെ സ്ഥാപിക്കും - എം.എൽ.എ കൊടുവള്ളി: ഡോ. എം.കെ. മുനീർ എം.എൽ.എ കൊടുവള്ളി മണ്ഡലത്തിൽ നടപ്പാക്കുന്ന 'ഉന്നതി ജനകീയ വിജ്ഞാന മുന്നേറ്റം' പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത്, മുനിസിപ്പാലിറ്റി തലങ്ങളിൽ കരിയർ ഗൈഡൻസ്, കൗൺസലിങ്, കോച്ചിങ്ങുകൾ, സ്കിൽ ഡെവലപ്മൻെറ് സെന്റർ, ഡിജിറ്റൽ ലൈബ്രറി, എംപ്ലോയബിലിറ്റി സൻെറർ, വിദ്യാർഥി ക്ഷേമ സഹായം എന്നീ സേവനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നോളജ് സൻെറർ ഉടനെ ആരംഭിക്കുമെന്ന് ഡോ. എം.കെ. മുനീർ എം.എൽ.എ അറിയിച്ചു. വിദ്യാർഥികൾക്ക് വേണ്ടിയുള്ള അവരുടെ അഭിരുചി നിർണയ സേവനവും ലഭ്യമാകും. സ്കിൽ നേടിയിട്ടുള്ള ആളുകൾക്ക് വിവിധ സർക്കാർ, അർദ്ധസർക്കാർ, പ്രൈവറ്റ് മേഖലകളിൽ ജോലി നേടാനുള്ള സൗകര്യങ്ങളും സാഹായങ്ങളും സൻെറർ ഇതിന്റെ ഭാഗമായി നൽകും. ഇതിന്റെ ഭാഗമായി വിവിധ ഗ്രാമപഞ്ചായത്തുകളുടെ പ്രസിഡൻറ് സെക്രട്ടറിമാരുടെ സംയുക്ത യോഗം നടന്നു. ഡോ. എം.കെ. മുനീർ അധ്യക്ഷത വഹിച്ചു. ഷൈനി തായാട്ട്, മിനി പുല്ലങ്കണ്ടിയിൽ, സി.പി. സ്വപ്നേഷ്, ഫിലിപ്പ് തോമസ്, സി.കെ. സലീം, എം.ഡി. ജൈസൺ, ജെ.ടി. അബ്ദുറഹിമാൻ, വി.കെ. അബ്ദുറഹിമാൻ, പി.പി.നസ്റി, മനോജ് കുമാർ, ദീപു രാജ്, യൂനുസ് അമ്പലക്കണ്ടി, ഹാഫിസുറഹ്മാൻ, സുൽഫിക്കർ, നൗഫൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.