'ഹാരിസിന്റെ ദുരൂഹ മരണം സമഗ്രമായ അന്വേഷണം നടത്തണം'

കുന്ദമംഗലം: അബൂദബിയിൽവെച്ച് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ഈസ്റ്റ്‌ മലയമ്മ സ്വദേശി ഹാരിസ് തത്തമ്മ പറമ്പിലിന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകളുമായി പ്രതികൾ രംഗത്തുവന്നതോടെ സമഗ്രമായ അന്വേഷണം നടത്തി മുഴുവൻ പ്രതികളെയും ഉടനെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കണമെന്നും കുടുംബത്തിന് പൊലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്നും യൂത്ത് ലീഗ് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ കെ.ടി. മൻസൂർ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് സിറാജ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ഹനീഫ പൂലോട്ട്, മുസ്തഫ പീടികക്കണ്ടി, പി.ടി. ഫൈസൽ, സിദ്ധീഖ് ഈസ്റ്റ്‌ മലയമ്മ, പി.കെ. ഹമീദ്, പി. ഉനൈസ്, ടി.പി ഫൈസൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.