അവധിക്കാല പരിശീലന ക്യാമ്പ്

ചേളന്നൂർ: ഗ്രാമപഞ്ചായത്ത് ബ്ലോക്ക് റിസോഴ്സ് സെന്ററിന്‍റെ സഹകരണത്തോടെ വേനൽപ്പച്ച സംഘടിപ്പിച്ചു. പ്രസിഡന്‍റ്​ പി.പി. നൗഷീർ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ഷാനി എടക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം കോഓഡിനേറ്റർ ഡോ. പി. അഭിലാഷ്, പി. സുനിൽ പ്രകാശ്, ശശികുമാർ ചേളന്നൂർ, കെ. ശ്രീരാജ് എന്നിവർ സംസാരിച്ചു. എം.സി. മുനീർ, സി. അനശ്വര, യു. സൈനി, സി.എം. ജിനി, ടി.പി. ദൃശ്യകല, ആർ.എം. ലിഷ, ടി. ദീപ, കെ. ബ്രിജിത്, ടി.കെ. പ്രീതിഭായ്, കെ. റീജ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സമാപന സമ്മേളനം വൈസ് പ്രസിഡന്‍റ്​ ഗൗരി പുതിയോത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.പി. നൗഷീർ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.