ബേപ്പൂർ: മാറാട് തീരദേശ മേഖലയിൽ ബുധനാഴ്ച പുലർച്ച മൂന്നു മണിയോടെ വീശിയടിച്ച ശക്തമായ കാറ്റിലും കനത്ത മഴയിലും മരം വീണ് വീട് തകർന്നു. മാറാട് വാട്ടർ ടാങ്കിന് പടിഞ്ഞാറ് ഭാഗം ചെട്ടിയാംകണ്ടി പറമ്പിൽ കെ.പി. ഹംസക്കോയയും കുടുംബവും താമസിക്കുന്ന വീടിനു മുകളിലാണ് മരങ്ങൾ വീണത്. പറമ്പിലെ പഴക്കംചെന്ന കൂറ്റൻ മരവും തെങ്ങുകളുമാണ് കാറ്റിൽ വീണത്. അപകട സമയത്ത് ഹംസക്കോയ, ഭാര്യ മൈമൂനത്ത്, ഇവരുടെ പിതാവ് ഹസൻ, മാതാവ് പാത്തുമ്മാബി, മക്കളായ ആഷിഖ്, നദീറ, നദീറയുടെ നാലും ആറും വയസ്സുള്ള മുഹമ്മദ് മിഫ്സാൽ, ആയിഷ മഹദിയ എന്നിവരടക്കം എട്ടു പേർ ഉറക്കത്തിലായിരുന്നു. ആർക്കും കാര്യമായ പരിക്കില്ല. വീട്ടുടമ ബേപ്പൂർ വില്ലേജ് ഓഫിസിൽ പരാതി നൽകി. എട്ടോളം അംഗങ്ങൾ താമസിക്കുന്ന ചെറിയ ഓടിട്ട വീടിനു മുകളിൽ രണ്ടു തെങ്ങും രണ്ടു മരങ്ങളും ഒന്നിച്ചു വീണെങ്കിലും കുടുംബാംഗങ്ങൾ എല്ലാവരും അപകടമില്ലാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് അയൽവാസികളും നാട്ടുകാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.